ത്രിദിന സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് നാളെ ബംഗ്ലാദേശിലേക്ക്

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. 

Last Updated : Jul 12, 2018, 01:20 PM IST
ത്രിദിന സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് നാളെ ബംഗ്ലാദേശിലേക്ക്

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക് തിരിക്കും. ജൂലൈ 13 നാണ് രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക് യാത്രതിരിക്കുക. ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുമായി രാജ്‌നാഥ് കൂടിക്കാഴ്ച നടത്തിയേക്കും.

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയവും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്, ആയുധങ്ങള്‍, കന്നുകാലിക്കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയങ്ങളാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്‌നാഥിനെ അനുഗമിക്കും.

Trending News