Ayodhya Ramakshethram: അത് തന്നെയോ ഇത്..? പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ലയെ കണ്ട ശിൽപ്പിയുടെ പ്രതികരണം

Ramlalla Idol Arun Yogiraj: പ്രാണ പ്രതിഷ്ഠയക്ക് ശേഷം താൻ നിർമ്മിച്ച രാമനെ ക്ഷേത്രത്തിൽ പോയി കണ്ടതിന് ശേഷം അരുണിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 06:14 PM IST
  • ജനുവരി 22നായിരുന്നു അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്.
  • ഉച്ചയ്ക്ക് 12:20നും 12:30നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്.
Ayodhya Ramakshethram: അത് തന്നെയോ ഇത്..? പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ലയെ കണ്ട ശിൽപ്പിയുടെ പ്രതികരണം

അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം പണിതുയർന്നപ്പോൾ  രാമനാമത്തിനൊപ്പം കേട്ട മറ്റൊരു പേരാണ് അരുൺ യോ​ഗിരാജ്. രാമക്ഷേത്രത്തിലെ ചടങ്ങുകളോടെ പ്രതിഷ്ഠിച്ച രാമന്റെ ശിൽപ്പി. പ്രാണ പ്രതിഷ്ഠയക്ക് ശേഷം താൻ നിർമ്മിച്ച രാമനെ ക്ഷേത്രത്തിൽ പോയി കണ്ടതിന് ശേഷം അരുണിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

സർവാഭരണവിഭൂഷിതനായ രാമനെ കണ്ടപ്പോൾ തനിക്ക തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. മൊത്തം വ്യത്യസ്ഥമായതുപോലെ തോന്നിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനുവരി 22നായിരുന്നു അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്.  ഉച്ചയ്ക്ക് 12:20നും 12:30നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു. 

ALSO READ: സർവ്വം രാമ മയം..! ഉത്തർ പ്രദേശിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോയിലും രാംലല്ല

പ്രധാനമന്ത്രിക്കൊപ്പെ ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ  ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News