പീഡനക്കേസിലെ പ്രതിയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു..!

പട്ടേൽ തന്റെ മകളെ ലൈഗികമായ പീഡിപ്പിക്കുകയും എന്നിട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും കാട്ടി മാർച്ച് 1 ന് ഹരിശങ്കർ പോലീസിൽ പരാതി നൽകിയിരുന്നു.  

Updated: Jun 3, 2020, 01:40 PM IST
പീഡനക്കേസിലെ പ്രതിയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു..!

പ്രതാപ് ഗഡ്:  പീഡനക്കേസിലെ പ്രതിയായ യുവാവിനെ  ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു.  സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ പ്രതാപ് ഗഡ് ജില്ലയിൽ തിങ്കളാഴ്ച രരാത്രിയിലാണ്.  പീഡനക്കേസിലെ പ്രതിയായ അംബിക പ്രസാദ് പട്ടേൽ ആണ് മരിച്ചത്.  

Also read: 'ഓപ്പറേഷന്‍ കമല്‍' വീണ്ടും;രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപി!

പീഡനക്കേസിൽ ജയിലിലായിരുന്ന അംബിക പ്രസാദ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ പെൺകുട്ടിയുടെ അച്ഛനും സംഘവും ചേർന്ന്  ഇയാളെ മരത്തിൽ കെട്ടിയിട്ടശേഷം തീ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു.  

വിവരമറിഞ്ഞെത്തിയ പൊലീസുകാരോടും ക്ഷുഭിതരായ നാട്ടുകാർ ഏറ്റുമുട്ടുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.  സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പെൺകുട്ടിയുടെ പിതാവായ ഹരിശങ്കറിനേയും ഗ്രാമവാസിയായ ശുഭത്തിനേയും അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.  

Also read: ബുധനാഴ്ചവരുന്ന പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നന്ന്...
 

പട്ടേൽ തന്റെ മകളെ ലൈഗികമായ പീഡിപ്പിക്കുകയും എന്നിട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും കാട്ടി മാർച്ച് 1 ന് ഹരിശങ്കർ പോലീസിൽ പരാതി നൽകിയിരുന്നു.  ഹരിശങ്കറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.