ഭീഷണിയില്‍ വഴങ്ങിയില്ല, ഒടുവില്‍ വിഷം നല്‍കി

കഴിഞ്ഞ വര്‍ഷമാണ് പതിനേഴുകാരിയായ ഈ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.  

Last Updated : Jan 14, 2019, 12:27 PM IST
ഭീഷണിയില്‍ വഴങ്ങിയില്ല, ഒടുവില്‍ വിഷം നല്‍കി

ന്യൂഡല്‍ഹി: കോടതിയില്‍ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാത്ത പെണ്‍കുട്ടിയ്ക്ക് നിര്‍ബന്ധിച്ച് വിഷം നല്‍കി. സംഭവം നടന്നത് ഡല്‍ഹിയിലെ ദ്വാരകയിലാണ്.

കഴിഞ്ഞ വര്‍ഷമാണ് പതിനേഴുകാരിയായ ഈ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ അവര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍ക്കുട്ടിയെ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി. ബലാത്സംഗക്കേസില്‍ കോടതിയില്‍ മൊഴി നല്‍കരുതെന്നും, മൊഴി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തി.

എന്നാല്‍ നിങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം ഇരുവരും അവിടെ നിന്ന് കടന്നു കളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Trending News