എട്ടുവയസ്സുകാരിയെ ലൈംഗിക അടിമയാക്കി; പിതാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പീഡന വിവരം കണ്ടെത്തിയത്.

Last Updated : Apr 30, 2019, 11:51 AM IST
എട്ടുവയസ്സുകാരിയെ ലൈംഗിക അടിമയാക്കി; പിതാവ് അറസ്റ്റില്‍

ഗുരുഗ്രാം: എട്ടുവയസ്സുകാരിയായ മകളെ ലൈംഗിക അടിമയാക്കി ഉപയോഗിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിയാന ഗുരുഗ്രാം സ്വദേശിയായ ഇയാള്‍ ഭാര്യ മരിച്ച ശേഷം മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

നിലവില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പീഡന വിവരം കണ്ടെത്തിയതും പൊലീസില്‍ പരാതി നല്‍കിയതും. 

രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയുടെ മാതാവ് മരണപ്പെട്ടത്. ഇതിന് ശേഷം പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെ ഉദ്ധരിച്ച്പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

മദ്യപിച്ചെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയ്ക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും ബലാത്സംഗത്തിന് ഇരയാക്കിരയാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

More Stories

Trending News