ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് പാര്‍ലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാവും

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍  ഇന്ന് പാര്‍ലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാകും. 

Last Updated : Jun 12, 2018, 11:24 AM IST
ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് പാര്‍ലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാവും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍  ഇന്ന് പാര്‍ലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാകും. 

കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി അധ്യക്ഷനും മൻമോഹൻ സിംഗ് അംഗവുമായ പാര്‍ലമെന്‍ററി പാനലാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ചും റിപ്പോര്‍ട്ട് തേടും. 

നോട്ട് പിന്‍വലിക്കലിനുശേഷം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ബാങ്കുകളുടെ വര്‍ധിക്കുന്ന കിട്ടാക്കടം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍ററി സമിതിയുടെ ചോദ്യങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നാണ് സൂചന. പാര്‍ലമെന്‍ററി പാനലിന് മുന്‍പാകെ അവസാനം പട്ടേല്‍ ഹാജരായപ്പോള്‍ വായ്പ ഘടന പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നിരുന്നു.

നോട്ട് പിന്‍വലിക്കലിനുശേഷം എത്ര പണം മടങ്ങിവന്നു എന്നകാര്യം റിസര്‍വ് ബാങ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഈ വിവരങ്ങള്‍ സമിതി മുന്‍പാകെ ഗവര്‍ണര്‍ നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ടെന്നും സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ദിനേഷ് ത്രിവേദി പറഞ്ഞു. 
നോട്ട് നിരോധന സമയത്തും അദ്ദേഹം പാര്‍ലമെന്‍ററി പാനലിന് മുന്‍പില്‍ ഹാജരായിരുന്നു. 

 

 

Trending News