മോദിയുടെ യഥാര്‍ത്ഥ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍: ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയിലെ സാധാരണക്കാരായ 125 കോടി ജനങ്ങള്‍ക്കുമേലാണെന്ന് ആരോപിച്ച് ജിഗ്നേഷ് മേവാനി. നോട്ടു നിരോധനവും ജിഎസ്ടിയുമാണ് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും മേവാനി പ്രതികരിച്ചു.

Last Updated : Jul 3, 2018, 03:48 PM IST
മോദിയുടെ യഥാര്‍ത്ഥ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍: ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയിലെ സാധാരണക്കാരായ 125 കോടി ജനങ്ങള്‍ക്കുമേലാണെന്ന് ആരോപിച്ച് ജിഗ്നേഷ് മേവാനി. നോട്ടു നിരോധനവും ജിഎസ്ടിയുമാണ് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും മേവാനി പ്രതികരിച്ചു.

പാക് അധീന കാശ്മീരില്‍ 2016 സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മേവാനിയുടെ പ്രസ്താവന. 

'അതിനേക്കാളും ഭീരകമായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് യഥാര്‍ത്ഥത്തില്‍ മോദിജി ഈ രാജ്യത്തെ ജനങ്ങളുടെ മേല്‍ നടത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതു നിറവേറ്റാതിരിക്കുന്നതുവഴി കര്‍ഷകരുടെ മേലും മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി'. മേവാനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ രണ്ടു കോടിയിലധികം വരുന്ന യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അതു ചെയ്യാതിരുന്നതിലൂടെ യുവാക്കള്‍ക്കിടയിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും ആക്ഷേപിച്ചു. 

മജിതിയാ കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താതെ മാധ്യമങ്ങള്‍ക്കുമേലും ഇതേ നടപടിയാണ് മോദിജി സ്വീകരിച്ചിരിക്കുന്നതെന്ന് അഹമ്മദാബാദില്‍ നിന്നുള്ള ദളിത് നേതാവ് സൂചിപ്പിച്ചു.

Trending News