15 വർഷത്തിൽ കൂടുതൽ പഴക്കമുളഅള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയത് സ്റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് നോട്ടീസ് അയക്കാൻ കർണാടക ഹൈക്കോടതി നിർദേശം നൽകി . കേന്ദ്രം കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത കർണാടക ലോറി ഡ്രൈവേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത് .
കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ൽ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹർജിയിൽ പറയുന്നു . 15 വർഷത്തിൽ കൂടുതല്‍ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് 600രൂപയിൽ നിന്ന് 5000രൂപയാണ് കൂട്ടിയത് . ബൈക്കുകളുടെ ഫീസ് 300ൽ നിന്ന് 1000 രൂപയാക്കി .
ബസുകളുടേയും ട്രക്കുകളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 1500ൽ നിന്ന് 12,500ആയാണ് വർധിപ്പിച്ചത് . വാണിജ്യ വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...