Independence Day 2022 | ഭാരതത്തെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളാണ്; ഒരു വാക്ക് കൊണ്ടുപോലും സ്ത്രീകളെ അധിക്ഷേപിക്കരുത് : പ്രധാനമന്ത്രി

സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 12:12 PM IST
  • ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്
  • സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണം
  • സ്ത്രീ വിരുദ്ധത അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
Independence Day 2022 | ഭാരതത്തെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളാണ്; ഒരു വാക്ക് കൊണ്ടുപോലും സ്ത്രീകളെ അധിക്ഷേപിക്കരുത് : പ്രധാനമന്ത്രി

ഡൽഹി : സ്ത്രീവിരുദ്ധത തുടച്ചുനീക്കാൻ  ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.സ്ത്രീകളെ ഒരു വാക്ക് കൊണ്ട് പോലും അധിക്ഷേപിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

സ്ത്രീകളെ അപമാനിക്കുന്ന എല്ലാ രീതികളിൽ നിന്നും നാം മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്. അത്തരത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണം.അതുകൊണ്ട് തന്നെ സ്ത്രീ വിരുദ്ധത അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
ഇന്ത്യയുടെ ശേഷിയിലും ഭാഷയിലും അഭിമാനമുണ്ടാകണം. കുടുംബമൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യം ലോകത്തിന് തന്നെ മാതൃകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News