ന്യൂഡൽഹി: രാജ്യത്തിൻറെ അടുത്ത 25 വർഷങ്ങൾ ഏറ്റവും അധികം നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക, അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുക,അടുത്ത 25 വർഷത്തിനുള്ളിൽ തങ്ങളുടെ കടമകൾ നിറവേറ്റുക തുടങ്ങിയ അഞ്ച് പ്രമേയങ്ങളിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ടത് സാക്ഷാത്കരിക്കാനുള്ള കാഴ്ചപ്പാടോടെ നമ്മൾ പ്രവർത്തിക്കണം. 2047-ൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ 'പഞ്ച് പ്രണുമായി (5 പ്രതിജ്ഞകൾ) മുന്നോട്ട് പോകണമെന്നും ഒരിക്കൽ കൂടി അദ്ദേഹം ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകള്‍ പരാമര്‍ശിച്ചാണ് 76ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്. മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ക്കൊപ്പം സവര്‍ക്കറുടെ പേരും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...