ആചാരവെടിയുതിര്‍ത്തു, പക്ഷേ പൊട്ടിയില്ല!!

ആചാരവെടിയില്‍ നാണം കെട്ട് ബീഹാര്‍ പൊലീസ്!!

Last Updated : Aug 22, 2019, 06:25 PM IST
ആചാരവെടിയുതിര്‍ത്തു, പക്ഷേ പൊട്ടിയില്ല!!

പറ്റ്ന: ആചാരവെടിയില്‍ നാണം കെട്ട് ബീഹാര്‍ പൊലീസ്!!

സംസ്ഥാന പൊലീസ് 22 ആചാരവെടിയുതിര്‍ത്തു, പക്ഷേ ഒന്നും പൊട്ടിയില്ല. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോഴാണ് സംഭവം. 

തോക്കുകള്‍ മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 22 തവണ വെടിയുതിര്‍ന്നു. ഒന്നു പോലും പൊട്ടിയില്ല എന്നതാണ് വാസ്തവം!! പ്രാദേശിക വാര്‍ത്താ ചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാര്‍ ഓരോരുത്തരായി തോക്ക് പരിശോധിക്കുന്നതും വീണ്ടും വെടിയുതിര്‍ക്കുന്നതും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു!!

ജഗന്നാഥ് മിശ്രയുടെ ജന്‍മനാടായ സുപാല്‍ ജില്ലയിലെ ഗ്രാമത്തില്‍ വച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ, പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ക്ക് മുന്‍പിലായിരുന്നു പൊലീസിന്‍റെ ഈ നാണംകെട്ട അവസ്ഥ!!

ഗുരുതരമായ വീഴ്ചയാണ് പൊലീസിന്‍റെ ഭാഗത്തുണ്ടായിരിക്കുന്നതെന്ന് പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രിയോടുള്ള അനാദരവാണ് പോലീസ് ചെയ്തതെന്ന് ആര്‍ജെഡി നേതാവ് യദുവംശ കുമാര്‍ കുറ്റപ്പെടത്തി. 

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആഗസ്ത് 19നാണ് ജഗന്നാഥ് മിശ്ര(82) അന്തരിച്ചത്. അദ്ധ്യാപകനായിരുന്ന മിശ്ര പിന്നീടാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. മൂന്ന് തവണ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്.

 

 

Trending News