Rishabh Pant Car Video: തീ പടർന്നു കത്തുന്നു, ഋഷഭ് പന്തിൻറെ വാഹനത്തിൻറെ ദൃശ്യങ്ങൾ

 Rishabh Pant’s Car Video: റിപ്പോർട്ടുകൾ പ്രകാരം പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകാൻ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് ഇപ്പോൾ പന്തുള്ളത്

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 01:19 PM IST
  • അപകടത്തിൽ ഋഷഭിന്റെ നെറ്റിയിലും ഇടതു കണ്ണിലും മുറിവേറ്റിട്ടുണ്ട്
  • വീഡിയോ ട്വിറ്റർ ഉപയോക്താവാണ് പകർത്തിയത്
  • നിരവധി പേരാണ് വിവിധ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്ക് വെച്ചത്
Rishabh Pant Car Video:  തീ പടർന്നു കത്തുന്നു, ഋഷഭ് പന്തിൻറെ വാഹനത്തിൻറെ ദൃശ്യങ്ങൾ

ന്യൂഡൽഹി:  ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിൻറെ കാറിൻറെ തി പിടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുന്നത്. വെള്ളിയാഴ്ച റൂർക്കിയിലെ നർസൻ അതിർത്തിക്കടുത്തുള്ള ഹമ്മദ്പൂർ ജാലിന് സമീപമായിരുന്നു താരത്തിൻറെ കാർ  ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചത്. . പന്താണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം അകടനില തരണം ചെയ്തു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകാൻ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് ഇപ്പോൾ പന്തുള്ളത്.  അതേസമയം പുലർച്ചെ 5:21 ഓടെ അപകടസ്ഥലത്തിന് സമീപം ഋഷഭ് പന്തിന്റെ കാറിന് തീപിടിക്കുന്നതിന്റെ വീഡിയോ ട്വിറ്റർ ഉപയോക്താവാണ് പകർത്തിയത്.  നിരവധി പേരാണ് വിവിധ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്ക് വെച്ചത്.

 

അപകടത്തിൽ ഋഷഭിന്റെ നെറ്റിയിലും ഇടതു കണ്ണിലും മുറിവേറ്റിട്ടുണ്ട്, കൂടാതെ ഇടതു കാൽമുട്ടിലും ലിഗമെന്റ് കീറുകയും പുറകിൽ ഉരച്ചിലുകളും ഉണ്ടായിട്ടുണ്ട്. എക്‌സ്‌റേ റിപ്പോർട്ടുകൾ പ്രകാരം ശരീരത്തിൽ പൊട്ടലുകളോ പൊള്ളലേറ്റ പാടുകളോ ഇല്ല.ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യയ്‌ക്കായുള്ള ഏകദിന, ടി20 ടീമിൽ നിന്ന് പന്തിനെ നേരത്തെ ഒഴിവാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News