ആർ.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം ഉയരുന്നു

തമിഴ്നാട്ടില്‍ ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 26.30 ശതമാനം പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർഥി ഇ. മധുസൂധനൻ, ഡിഎംകെ സ്ഥാനാർഥി മരുതുഗണേശ്, ടിടിവി ദിനകരൻ, ബിജെപി സ്ഥാനാർഥി കെ. നടരാജൻ എന്നിവരടക്കം 59 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Last Updated : Dec 21, 2017, 02:42 PM IST
ആർ.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം ഉയരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 26.30 ശതമാനം പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർഥി ഇ. മധുസൂധനൻ, ഡിഎംകെ സ്ഥാനാർഥി മരുതുഗണേശ്, ടിടിവി ദിനകരൻ, ബിജെപി സ്ഥാനാർഥി കെ. നടരാജൻ എന്നിവരടക്കം 59 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

അതേസമയം 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എ. രാജയേയും ഡിഎംകെ എംപി കനിമൊഴിയേയും കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്ത‍  ഡിഎംകെയെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ നല്‍കുന്നു.

തമിഴ്നാട്ടിൽ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഡിഎംകെയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി.

Trending News