Railway Technician Recruitment 2024: സ്കിൽ ഉണ്ടെങ്കിൽ സർക്കാർ ശമ്പളം കയ്യിൽ, റെയിൽവേയിൽ ടെക്നീഷ്യൻ ഒഴിവുകൾ

Railway Technician Recruitment 2024: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക്  rrbapply.gov.in എന്ന ആർആർബിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. ഏപ്രിൽ 8 രാത്രി 11:59 വരെ യാണ് അപേക്ഷി സമർപ്പിക്കാവുന്നത്. അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ സജീവമാകും

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 10:11 AM IST
  • അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ ഇന്ന് മുതൽ സജീവമാകും
  • നിലവിലെ കണക്ക് പ്രകാരം ആകെ 9144 ഒഴിവുകളാണ് റിക്രൂട്ട്മെൻറിലുള്ളത്
Railway Technician Recruitment 2024:  സ്കിൽ ഉണ്ടെങ്കിൽ സർക്കാർ ശമ്പളം കയ്യിൽ, റെയിൽവേയിൽ ടെക്നീഷ്യൻ ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. റെയിൽവേയിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നൽ), ടെക്നീഷ്യൻ ഗ്രേഡ് 3 (വിവിധം) എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക്  rrbapply.gov.in എന്ന ആർആർബിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. ഏപ്രിൽ 8 രാത്രി 11:59 വരെ യാണ് അപേക്ഷി സമർപ്പിക്കാവുന്നത്. അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ ഇന്ന് മുതൽ സജീവമാകും.

ആകെ ഒഴിവുകൾ

നിലവിലെ കണക്ക് പ്രകാരം ആകെ 9144 ഒഴിവുകളാണ് റിക്രൂട്ട്മെൻറിലുള്ളത്.  1092 തസ്തികകൾ സിഗ്നൽ ഗ്രേഡ് 1-ലും  8052 തസ്തികകൾ ഗ്രേഡ്-3ലുമാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാംം

അപേക്ഷ സമർപ്പിക്കാൻ

ഘട്ടം 1: rrbapply.gov.in എന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ (ആർആർബി) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
സ്റ്റെപ്പ് 2: 'ഓൺലൈനിൽ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത് - ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് 2024' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 3: ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം.
ഘട്ടം 4: ഇമെയിൽ വിലാസവും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 5: അടിസ്ഥാന, വിദ്യാഭ്യാസ യോഗ്യതകൾ നൽകുക, ഫോട്ടോകളും ഒപ്പുകളും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുക.
ഘട്ടം 6: അപേക്ഷാ ഫീസ് അടയ്ക്കുക.
ഘട്ടം 7: എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്യുകയും ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
ഘട്ടം 8: അപേക്ഷാ ഫോം സമർപ്പിക്കുക.

നടപടിക്രമം

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ (സിബിടി) ഉദ്യോഗാർത്ഥികളുടെ യോഗ്യതയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഇതിന് പുറമെ  ഡോക്യുമെന്റ് വെരിഫിക്കേഷൻ , വൈദ്യ പരിശോധന എന്നിവയും ഉണ്ടായിരിക്കും. ഇതിന് ശേഷമായിരിക്കും ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യറാക്കുക. തിരഞ്ഞടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ആർആർബി ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ-മെയിൽ, എസ്എംഎസ് എന്നിവ വഴി അറിയിക്കും. കമ്പ്യൂട്ടർ ബേസ് ടെസ്റ്റിൽ നെഗറ്റീവ് മാർക്കുണ്ടെന്നത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ തെറ്റായ ഉത്തരത്തിനും മാർക്കിന്റെ മൂന്നിലൊന്ന് കുറയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

   

Trending News