കോവിഡ്;ഇന്ത്യയിലെ ഗ്രാമങ്ങളെയും പിടികൂടുന്നു!

ഇന്ത്യയിലെ കോവിഡ് ബാധ നഗരങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയിലേക്ക് വ്യപിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Last Updated : Jun 5, 2020, 04:11 PM IST
കോവിഡ്;ഇന്ത്യയിലെ ഗ്രാമങ്ങളെയും പിടികൂടുന്നു!

ന്യൂഡല്‍ഹി:ഇന്ത്യയിലെ കോവിഡ് ബാധ നഗരങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയിലേക്ക് വ്യപിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജസ്ഥാനില്‍ കോവിഡ് ബാധയുടെ മുപ്പത് ശതമാനവും ഗ്രാമീണ ഇന്ത്യയിലാണ്.ഇവിടെ കുടിയേറ്റ തൊഴിലാളികളുടെ 
മടങ്ങിവരവിനെ തുടര്‍ന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം തീവ്രമാകുന്നെന്നാണ്.

ആന്ധ്രാപ്രദേശിലും പുറത്ത് വരുന്ന കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതായാണ്.

കഴിഞ്ഞ മൂന്നാഴ്ച്ചയില്‍ ആന്ധ്രയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത 1500 കേസുകളില്‍ അഞ്ഞൂറും ഗ്രാമീണ മേഖലയില്‍ നിന്നുള്ള കേസുകളാണ്.
ഒഡീഷയില്‍ പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്ത കേസുകളില്‍ എണ്‍പത് ശതമാനവും ഗ്രാമീണ മേഖലയിലാണ്.

ഇവിടെയും കുടിയേറ്റ തൊഴിലാളികള്‍ 4.5 ലക്ഷമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയത്.

അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയില്‍ കോവിഡ് ബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുമുണ്ട്.

പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല ഇവിടെ റോഡ്‌ മാര്‍ഗവും റെയില്‍ മാര്‍ഗവും ആറു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് 
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയത്.

Also Read:രാജ്യം ആശങ്കയുടെ മുള്‍മുനയില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!

 

ബീഹാറിലും ചത്തീസ്ഗഡിലും ഉത്തര്‍ പ്രദേശിലും ഒക്കെ ഗ്രാമീണമേഖലയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്.

തമിഴ്നാട്ടില്‍ ഇപ്പോഴും ചെന്നൈ നഗരം കോവിഡ് ബാധയില്‍ ഗ്രാമീണ മേഖലകളെക്കാള്‍ മുന്നിലാണ്.അതേസമയം ഗ്രാമീണ മേഖലയില്‍ 
പുതിയതായി കോവിഡ് ബാധ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുമുണ്ട്.ഡല്‍ഹി,മുംബൈ,അഹമ്മദാബാദ്,ചെന്നൈ,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നീ 
നഗരങ്ങള്‍ക്ക് പുറത്തേക്ക് ഗ്രാമീണ ഇന്ത്യയേയും കോവിഡ് പിടികൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Trending News