ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ഇന്ന് ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോർട്ട്. ഈ വിവരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Also Read: Russia Ukraine War: യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണമെന്ന് പുടിൻ
യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് സെലന്‍സ്കിയുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനിനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി സെലന്‍സ്കിയുമായി സംസാരിച്ചിരുന്നു.
ഇതിന് ശേഷം ഇന്നാണ് മോദി-സെലന്‍സ്കി ചർച്ച നടക്കുന്നത്. ചർച്ചയിൽ വെടിനിർത്തലും ഇന്ത്യാക്കാരുടെ രക്ഷാദൗത്യവുമാണ് വിഷയം. ഉടൻതന്നെ സെലൻസ്‌കിയെ വിളിച്ച് സംസാരിക്കുമെന്നാണ് വിവരം ലഭിക്കുന്നത്.
Also Read: Operation Ganga: ബുഡാപെസ്റ്റിൽ നിന്നും 160 ഇന്ത്യാക്കാർ കൂടി ഡൽഹിയിലെത്തി
യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമാണെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോവിഡിനെ കൈകാര്യം ചെയ്തപോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കുമെന്നും. വലിയ രാജ്യങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നതെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.