ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി

യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി . അഖിലേഷിനൊപ്പം രാം ഗോപാൽ യാദവിനേയും പുറത്താക്കിയിട്ടുണ്ട് . പാർട്ടി മേധാവി മുലായം സിംഗ് യാദവാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് രാത്രി 9.30ന് വിളിച്ച  വാർത്താസമ്മേളനത്തില്‍ അഖിലേഷ് തന്‍റെ നിലപാട് വിശദീകരിക്കും.

Last Updated : Dec 30, 2016, 07:43 PM IST
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി

ലഖ്നൗ : യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി . അഖിലേഷിനൊപ്പം രാം ഗോപാൽ യാദവിനേയും പുറത്താക്കിയിട്ടുണ്ട് . പാർട്ടി മേധാവി മുലായം സിംഗ് യാദവാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് രാത്രി 9.30ന് വിളിച്ച  വാർത്താസമ്മേളനത്തില്‍ അഖിലേഷ് തന്‍റെ നിലപാട് വിശദീകരിക്കും.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ആറു വർഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയതെന്ന് മുലായം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. തന്നോടാലോചിക്കാതെ ദേശീയ നിര്‍വാഹക സമിതി വിളിച്ച് ചേര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും മുലായം ചോദിച്ചു.

രാം ഗോപാൽ യാദവ് തന്‍റെ മകന്‍റെ ഭാവി തകർക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ അഖിലേഷിന് മുലായം കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു. മുലായത്തി​െൻറ സ്​ഥാനാർത്ഥി പട്ടികക്കെതിരെ വ്യാഴാഴ്​ച അഖിലേഷ്​ യാദവ്​ ബദൽ പട്ടിക പുറത്തിറക്കിയിരുന്നു. ഇതാണ്​ മുലായത്തെ ചൊടിപ്പിച്ചതും കടുത്ത നടപടികൾ എടുക്കുന്നതിലേക്ക്​ കാര്യങ്ങ​ൾ എത്തിച്ചതും.

Trending News