രാഹുലിനെതിരായ സരിതയുടെ ഹർജി തള്ളി; ഒരു ലക്ഷം പിഴയും

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വയനാട് നിയമസഭാ മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.  ഇത് സംബന്ധിച്ചുള്ള സരിതയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.    

Last Updated : Nov 2, 2020, 05:06 PM IST
  • ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നുവെന്നും അതുകൊണ്ടുതന്നെ മത്സരിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ലയെന്നും അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നുവെന്നും ഹർജിയിൽ സരിത വ്യക്തമാക്കിയിട്ടുണ്ട്.
 രാഹുലിനെതിരായ സരിതയുടെ ഹർജി തള്ളി; ഒരു ലക്ഷം പിഴയും

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ (Rahul Gandhi) തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നവശ്യപ്പെട്ട് സോളാർ കേസിലെ പ്രതിയായ സരിത നായർ (Saritha Nair) നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് തള്ളി.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. 

മാത്രമല്ല ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി പിഴയും (Fine) ചുമത്തി.  ഒരു ലക്ഷം രൂപയാണ് കോടതി പിഴയായി ചുമത്തിയത്.  കേസ് പരിഗണിച്ചപ്പോൾ തുടർച്ചയായി സരിതയുടെ അഭിഭാഷകൻ ഹാജരാകാത്തതിനാലാണ് കേസ് തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.  ഇന്നും അതേ അവസ്ഥതന്നെയായിരുന്നു. അതുകൊണ്ടാണ് പിഴയോടെ സുപ്രീം കോടതി (Supreme Court) ഹർജി തള്ളിയത്. 

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് (Wayanad election) റദ്ദാക്കണമെന്നും വയനാട് നിയമസഭാ മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.  ഇത് സംബന്ധിച്ചുള്ള സരിതയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.  

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) പ്രകാരം സ്ഥാനാർത്ഥിയുടെ നമാനിർദ്ദേശപത്രിക തളളാം.  നേരത്തെ സോളാർ കേസിൽ (Solar case) പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. 

മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ സരിത സുപ്രീം കോടതിയിൽ (Supreme Court) ഹർജി നൽകുകയായിരുന്നു.  

ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നുവെന്നും അതുകൊണ്ടുതന്നെ മത്സരിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ലയെന്നും അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നുവെന്നും ഹർജിയിൽ സരിത വ്യക്തമാക്കിയിട്ടുണ്ട്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News