ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. 1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി സിപിഎം രൂപീകരിച്ചവരിൽ ഒരാളായിരുന്നു ശങ്കരയ്യ.
ALSO READ: സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു
1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. സിപിഎം ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1921 ജൂലയ് 15ന് ആണ് എൻ. ശങ്കരയ്യ ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളേജ് പഠനകാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. സ്വാതന്ത്ര്യസമരകാലത്ത് എട്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.