ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്സ് 162.03 പോയിന്‍റ് നഷ്ടത്തില്‍ 41464.61 ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70 ലുമാണ് വ്യാപാരം അവസാനിച്ചത്.  

Last Updated : Jan 3, 2020, 04:43 PM IST
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 162.03 പോയിന്‍റ് നഷ്ടത്തില്‍ 41464.61 ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70 ലുമാണ് വ്യാപാരം അവസാനിച്ചത്.

പുതുവര്‍ഷത്തിലെ തുടര്‍ച്ചയായി ഉണ്ടായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് ഇന്ന് നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇറാന്‍റെ സേനാത്തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് വിപണിയെ നന്നായി ബാധിച്ചിട്ടുണ്ട്.

ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമാണ്. 176 ഓഹരികള്‍ മാറ്റമില്ലാതെയാണ് തുടരുന്നത്.

സണ്‍ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഗെയില്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്‍റ്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികള്‍ എന്നിവ നഷ്ടത്തിലുമാണ്.

Trending News