ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 54 പോയന്റ് താഴ്ന്ന് 36508 ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10782 ലുമാണ് വ്യാപാരം ആരംഭിച്ചത്.   

Last Updated : Sep 4, 2019, 10:19 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 54 പോയന്റ് താഴ്ന്ന് 36508 ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10782 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ 446 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 461 ഓഹരികള്‍ നഷ്ടത്തിലുമാണ്. അതേസമയം, എഫ്എംസിജി, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നേട്ടത്തിലുമാണ്.

ബ്രിട്ടാനിയ, ഗെയില്‍, ഇന്‍ഫോസിസ്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്,വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News