ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

വാൾസ്ട്രീറ്റിന്റെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.      

Last Updated : Oct 23, 2020, 11:55 AM IST
  • ഇന്നലത്തെ നഷ്ടം ഇന്ന് തിരിച്ചുപിടിച്ച് ഓഹരി വിപണി.
  • സെൻസെക്സ് 162 പോയിന്റ് ഉയർന്ന് 40,720ലും നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 11,949 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലത്തെ നഷ്ടം ഇന്ന് തിരിച്ചുപിടിച്ച് ഓഹരി വിപണി.  വാൾസ്ട്രീറ്റിന്റെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.  

Also read: പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമറ്റ് ഇല്ലെ? എന്നാൽ ഓടിക്കുന്ന ആളിന്റെ ലൈസൻസ് നഷ്ടമാകും 

സെൻസെക്സ് (Sensex) 162 പോയിന്റ് ഉയർന്ന് 40,720ലും നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 11,949 ലുമാണ് വ്യാപാരം ആരംഭിച്ചത്.  ബിഎസ്ഇ യിലെ 711 ഓഹരികൾ നേട്ടത്തിലാണ് 197 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  30 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.  

Also read: ബോംബ് കണ്ടെത്താൻ കേരളാ പൊലീസിനൊപ്പം ഇനി മെലനോയ്സും ബീഗിളും 

ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂനിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.  ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിൻറ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇൻഡ്യസിൻറ് ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.  

Trending News