ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 7.59 പോയന്റ് ഉയര്‍ന്ന് 35,763.85 എന്ന പോയന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 5.30 പോയന്റ് താഴ്ന്ന് 10,730.20 എന്ന നിലയിലെത്തി. 

Last Updated : Feb 21, 2019, 10:54 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. അതേസമയം നിഫ്റ്റി 10750 ന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 7.59 പോയന്റ് ഉയര്‍ന്ന് 35,763.85 എന്ന പോയന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 5.30 പോയന്റ് താഴ്ന്ന് 10,730.20 എന്ന നിലയിലെത്തി. 

ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത 1643 കമ്പനികളുടെ ഓഹരികളില്‍ 948 എണ്ണം ലാഭത്തിലും 616 ഓഹരികള്‍ നഷ്ടത്തിലും 86 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  

ഐ.സി.ഐ.സി.ഐ ബാങ്ക്, ഗ്രാസിം, വേദാന്ത, അള്‍ട്രാടെക് സിമന്റ്, ഇന്ത്യാബുള്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും, ബിപിസിഎല്‍, ഭാരതി ഇന്‍ഫ്രാടെല്‍, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Trending News