Karnataka Assembly Elections 2023: അച്ഛന്റെ പാത പിന്തുടർന്നെത്തി...കർണ്ണാടക നിയമസഭയിലെ സ്പീക്കറാകുന്ന ആദ്യ മലയാളി മുസ്ലീം നേതാവ്

First Malayali Muslim leader to become Speaker of Karnataka Legislative Assembly: ഖാദർ നിയമസഭയിൽ എത്തുന്നത്  ദക്ഷിണ കന്ന‍ഡ ജില്ലയായ മം​ഗളൂരു മണ്ഡലത്തിൽ നിന്നാണ്. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 11:36 AM IST
  • സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടി ആയിരുന്നു അദ്ദേഹം.
  • കാസർകോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദാണ് ഖാദറിന്റെ പിതാവ്.
  • കാസർകോട് ചട്ടഞ്ചാൽ സ്വദേശി ലമിസാണ് ഭാര്യ.
Karnataka Assembly Elections 2023: അച്ഛന്റെ പാത പിന്തുടർന്നെത്തി...കർണ്ണാടക നിയമസഭയിലെ സ്പീക്കറാകുന്ന ആദ്യ മലയാളി മുസ്ലീം നേതാവ്

ബെംഗളൂരു: മലയാളിയായ യു.ടി. ഖാദർ കർണ്ണാടക നിയമസഭയുടെ സ്പീക്കറാകുമെന്ന് സൂചന. തിരഞ്ഞെടുക്കപ്പെട്ടാൽ കർണ്ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും ഖാദർ. ഇതിലൂടെ പാർട്ടിയിലെ ന്യൂനപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പു വരുത്തുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ കർണ്ണാടക നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു ഇദ്ദേഹം. ദക്ഷിണ കന്ന‍ഡ ജില്ലയായ മം​ഗളൂരു മണ്ഡലത്തിൽ നിന്നാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. ഈ തവണത്തേതുൾപ്പടെ അഞ്ചാം തവണയാണ് എംഎൽഎ ആയി സേവനമനുഷ്ടിക്കുന്നത്.

സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടി ആയിരുന്നു അദ്ദേഹം. കാസർകോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദാണ് ഖാദറിന്റെ പിതാവ്.  1972, 1978, 1999, 2004 എന്നീ വർഷങ്ങളിൽ ഫരീദ്  ഉള്ളാൾ (മംഗളൂരു) മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന  രാഷ്ട്രീയ നേതാവാണ്. അച്ഛന്റെ പാത പിന്തുടർന്ന്  രാഷ്ട്രീയത്തിലെത്തുകയായിരുന്നു ഖാദർ. 2007ൽ പിതാവ് ഫരീദിന്റെ മരണത്തെ തുടർന്ന്  2007-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഖാദർ മത്സരിച്ച് ജയിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി ലമിസാണ് ഭാര്യ. ഏകമകൾ ഹവ്വ നസീമ പഠിച്ചതും കേരളത്തിലാണ്. 

ALSO READ: രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്നു മുതല്‍ മാറ്റിയെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അതേസമയം ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഖാദർ നാമനിർദേശ പത്രിക സമർപ്പിക്കും.  ആർ.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ തുടങ്ങിയവരുടെ പേരുകൾ സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടയിലാണ് യു.ടി ഖാദറിന്റെ നാമം നിർദ്ദേശിക്കപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാമനിർദേശപത്രിക പിന്തുണക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പീക്കർ സ്ഥാനവുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ യു.ടി. ഖാദറുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. കൂടാതെ രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ ഖാദറിന് മന്ത്രിസ്ഥാനം നൽകിയേക്കാമെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News