PM Modi Kerala Visit: പ്രധാനമന്ത്രി ഇന്ന് പദ്മനാഭന്റെ മണ്ണിൽ; നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

PM Modi In Kerala Capital: വിഎസ്‌എസ്‌സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ​ഗ​ഗൻയാൻ ദൗത്യത്തിൻ‌റെ ഭാ​ഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 06:38 AM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും
  • രാവിലെ 10:30 ഓടെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും
  • ഉച്ചയ്ക്ക് 12 മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും
PM Modi Kerala Visit: പ്രധാനമന്ത്രി ഇന്ന് പദ്മനാഭന്റെ മണ്ണിൽ; നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10:30 ഓടെ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും.

Also Read: പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനന്തപുരി ഒരുങ്ങി; അരലക്ഷം പേരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും

വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ​വിഎസ്‌എസ്‌സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ​ഗ​ഗൻയാൻ ദൗത്യത്തിൻ‌റെ ഭാ​ഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം. 

Also Read:  ഹനുമാന്റെ അനുഗ്രഹത്താൽ ഇന്ന് ഇവർക്ക് ശുഭ ദിനമായിരിക്കും, ലഭിക്കും ബിസിനസിലും തൊഴിലിലും നേട്ടം!

ശേഷം ഉച്ചയ്ക്ക് 1:20 ന് തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് പോകും.  ഫെബ്രുവരി 28 ആയ നാളെ ഉച്ചയ്ക്ക് 1:10 ന് തിരുനെല്‍വേലിയില്‍ നിന്നും ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും മഹാരാഷ്ട്രയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ തലസ്ഥാന സന്ദർശനത്തെ ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അതിന്റെ ഭാഗമായി സമ്മേളനത്തിൽ അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കും. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലേത്തിയ ആയിരത്തോളം പേരും കൂടാതെ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളും സമ്മേളനത്തിൽ പങ്കെടുക്കും. 

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5 മുതൽ മുതൽ ഉച്ചവരെയും ബുധനാഴ്ച 11 മണി മുതൽ ഉച്ചവരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി റോഡ് ഷോ നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News