ഓവുചാൽ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ ദേഹത്ത് മാലിന്യം നിക്ഷേപിച്ച് Shiv Sena MLA

ചാന്ദിവാലി മണ്ഡലത്തിലെ ശിവസേന എംഎൽഎ ദിലിപ് ലാണ്ഡെയാണ് കരാറുകാരനെ വെള്ളക്കെട്ടുള്ള റോഡിൽ ഇരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 03:30 PM IST
  • കരാറുകാരനോട് റോഡിൽ ഇരിക്കാൻ നിർദേശിക്കുന്നതും ന​ഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാൻ നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്
  • കരാറുകാരൻ കൃത്യമായി ജോലി ചെയ്യാത്തതിനാലാണ് താൻ ഇപ്രകാരം ശിക്ഷിച്ചതെന്നാണ് എംഎൽഎയുടെ ന്യായീകരണം
  • വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎയുടെ പ്രവൃ‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
  • ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാകുന്ന മുംബൈയിലെ ബ്രിഹൻ മുംബൈ കോർപറേഷനിൽ കഴിഞ്ഞ 25 വർഷമായി ഭരണം നടത്തുന്നത് ശിവസേനയാണ്
ഓവുചാൽ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ ദേഹത്ത് മാലിന്യം നിക്ഷേപിച്ച് Shiv Sena MLA

മുംബൈ: ഓവുചാൽ വൃത്തിയാക്കാത്തിന്റെ പേരിൽ കരാറുകാരനെ (Contractor) വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ ഇരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎൽഎയുടെ ക്രൂരത. ചാന്ദിവാലി മണ്ഡലത്തിലെ ശിവസേന എംഎൽഎ (Shiv sena MLA) ദിലിപ് ലാണ്ഡെയാണ് കരാറുകാരനെ വെള്ളക്കെട്ടുള്ള റോഡിൽ ഇരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ചത്.

കരാറുകാരനോട് റോഡിൽ ഇരിക്കാൻ നിർദേശിക്കുന്നതും റോഡ് വൃത്തിയാക്കുന്ന ന​ഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാൻ നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കരാറുകാരൻ കൃത്യമായി ജോലി ചെയ്യാത്തതിനാലാണ് താൻ ഇപ്രകാരം ശിക്ഷിച്ചതെന്നാണ് എംഎൽഎയുടെ (MLA) ന്യായീകരണം.

ALSO READ: Mumbai Rain: മഹാരാഷ്ട്രയില്‍ Monsoon എത്തി, മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎ ദിലിപ് ലാണ്ഡെയുടെ പ്രവൃ‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാകുന്ന മുംബൈയിലെ ബ്രിഹൻ മുംബൈ കോർപറേഷനിൽ (Brihanmumbai Municipal Corporation) കഴിഞ്ഞ 25 വർഷമായി ഭരണം നടത്തുന്നത് ശിവസേനയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News