ബച്ചൻ കുടുംബത്തിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബച്ചന്റെ വസതിയായ 'ജെല്‍സ' കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ബിഎംഎസി അധികൃതരാണ് നടപടി സ്വീകരിച്ചത്. ബച്ചന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. പ്രദേശത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Maharashtra: Sanitisation workers of the Brihanmumbai Municipal Corporation (BMC) arrive at 'Jalsa', the residence of actor Amitabh Bachchan in Mumbai.
Actor Amitabh Bachchan and son Abhishek Bachchan tested #COVID19 positive and both have been admitted to a hospital. pic.twitter.com/X3KZ3nziwI
— ANI (@ANI) July 12, 2020
അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടും ബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട നടത്തിയ സര്വ പരിശോധനയിലാണ് ഐശ്വര്യ റായ്‌ക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ, മകൾ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റിവാണ്.
Also Read: ഐശ്വര്യ റായ്‌ക്കും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു....
ഇരുവരുടെയും ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞത്.ബച്ചന്റെ വീട്ടിലേക്കുള്ള വഴികൾ അടച്ചിടുകയും, വസതി മുഴുവനായി സാനിറ്റൈസ് ചെയ്യാനുമാണ് തീരുമാനം. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക. ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും കോവിഡ് ടെസ്റ്റ് നടത്തുമെന്നാണ് അധികൃതർ പറയുന്നത്