Mumbai: പ്രതീക്ഷിച്ചതിലും രണ്ടു ദിവസം മുന്‍പേ മഹാരാഷ്ട്രയില്‍ Monsoon എത്തി, തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്ക ഭീതിയിലായിരിക്കുകയാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങള്‍.
രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴ Mumbai നഗരത്തെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്. മുംബൈയ്ക്കു പുറമെ മഹാരാഷ്ട്രയിലെ (Maharashtra) പല പ്രദേശങ്ങളിലും ശക്തമായ മഴ (Monsoon) ലഭിച്ചു. രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. റോഡുകളും സബ് വേകളും വെള്ളത്തിലാണ്. നിരവധി പ്രദേശങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക ഭീതിയിലാണ് മുംബൈ നഗരം.
മുംബൈ കൊളാബയില്‍ ഇന്ന് 77 MM മഴയാണ് ലഭിച്ചത്.സാന്താക്രൂസില്‍ 60MM മഴയും ലഭിച്ചു. മഹാരാഷ്ട്രയില്‍ ബുധനാഴ്ച മുതല്‍ Monsoonന് തുടക്കമായെന്ന് കാലാവസ്ഥാ വിഭാഗം മുംബൈ ഓഫിസിന്‍റെ തലവന്‍ ഡോ. ജയന്ത് സര്‍കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
#WATCH | Maharashtra: Severe waterlogging at Kings Circle in Mumbai, due to heavy rainfall. #Monsoon has arrived in Mumbai today. pic.twitter.com/PI2ySwhBCR
— ANI (@ANI) June 9, 2021
അടുത്ത രണ്ടുദിവസത്തിനകം തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷയുടെയും പശ്ചിമ ബംഗാളിന്‍റെയും വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം (Monsoon) വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy