Shivsena: മഹോത്സവത്തില്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ അമൃതം എവിടെ? ചോദ്യവുമായി ശിവസേന

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന, സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ അമൃതം എവിടെയാണ് എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ  ചോദിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 10:17 AM IST
  • സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ അമൃതം എവിടെയാണ് എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ചോദിക്കുന്നത്.
Shivsena: മഹോത്സവത്തില്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ അമൃതം എവിടെ? ചോദ്യവുമായി ശിവസേന

Mumbai: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന, സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ അമൃതം എവിടെയാണ് എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ  ചോദിക്കുന്നത്. 

ഒരുവശത്ത് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷവേളയില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു. എന്നാല്‍, അഗസ്റ്റ് 15 ന് രാജ്യത്തുടനീളം ത്രിവര്‍ണ്ണ പതാക ഉയരുമ്പോള്‍ ജമ്മു കശ്മീര്‍ നേതാവ് കാശ്മീരില്‍  മെഹബൂബ മുഫ്തി കാശ്മീരില്‍ കശ്മീര്‍ പതാക ഉയര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും നടപടി സ്വീകരിക്കുമോ? സാമ്‌ന എഡിറ്റോറിയലില്‍ ശിവസേന ചോദിച്ചു. ദേശീയതയെക്കുറിച്ച് സംസാരിക്കുന്ന കേന്ദ്രസർക്കാർ ദേശീയതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ദേശീയ പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും ശിവസേന ആരോപിച്ചു. 

Also Read:  Congress Protest: കോണ്‍ഗ്രസ്‌ രാജ്യവ്യാപക പ്രതിഷേധം, ഡല്‍ഹിയില്‍ 144

തന്‍റെ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ അപമാനിച്ച  ജമ്മു കശ്മീര്‍ നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ, രാഷ്ട്ര സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമ്‌ന, നാഷണല്‍  ഹെറാള്‍ഡ്  തുടങ്ങിയ മാധ്യമങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ശിവസേന വിഘടനവാദ പ്രത്യയശാസ്ത്രത്തിന്‍റെ വിഷം ചീറ്റുന്ന കശ്മീരി പതാക വീശിയ മെഹബൂബയെ തൊടാൻപോലും കേന്ദ്ര സർക്കാരിന് ധൈര്യമില്ലെന്ന് ശിവസേന പറഞ്ഞു. ഒരു വശത്ത് ചൈന ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചു, മറുവശത്ത് വിഘടനവാദികൾ അവരുടെ പതാക വീശുന്നു, അപ്പോൾ സാധാരണക്കാർക്ക് എവിടെയാണ് സ്വാതന്ത്ര്യത്തിന്‍റെ അമൃത്? എന്നായിരുന്നു ലേഖനത്തിലൂടെ ശിവസേനയുടെ ചോദ്യം.  

Also Read:  Tiranga DP: മോദിയുടെ ആഹ്വാനം, ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റി രാഹുല്‍ ഗാന്ധി...!!

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന മഹാ വികാസ് സര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ ED ശിവസേനയുടെ പ്രമുഖ  നേതാവ് സഞ്ജയ്‌ റൗതിനെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തതതോടെ NDA സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ശിവസേന.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News