Tiranga DP: മോദിയുടെ ആഹ്വാനം, ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റി രാഹുല്‍ ഗാന്ധി...!!

ആഗസ്റ്റ് 15 ന് രാജ്യം  75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച്  കേന്ദ്രസർക്കാർ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 05:15 PM IST
  • ന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ത്രിവർണ്ണ പതാക പിടിച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് രാഹുല്‍ ഗാന്ധി തന്‍റെ പുതിയ പ്രൊഫൈൽ ചിത്രമായി നല്‍കിയിരിയ്ക്കുന്നത്
Tiranga DP: മോദിയുടെ ആഹ്വാനം, ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റി രാഹുല്‍ ഗാന്ധി...!!

New Delhi: ആഗസ്റ്റ് 15 ന് രാജ്യം  75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച്  കേന്ദ്രസർക്കാർ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി  ആഗസ്റ്റ് രണ്ടാം തിയതി മുതല്‍  സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രത്തില്‍  ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത  പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്റ്റ്‌ 2. അതിനാലാണ് പ്രധാനമന്തി ഈ ദിനം പ്രത്യേകമായി തിരഞ്ഞെടുത്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മാനിച്ച് വളരെയേറെ ആളുകള്‍ തങ്ങളുടെ  പ്രൊഫൈൽ ചിത്രം രണ്ടാം തിയതിതന്നെ  മാറ്റിയിരുന്നു.  

മുന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  തന്‍റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റിയിരിയ്ക്കുകയാണ്. ഇന്ത്യയുടെ പ്രഥമ  പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ത്രിവർണ്ണ പതാക പിടിച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് രാഹുല്‍ ഗാന്ധി തന്‍റെ പുതിയ പ്രൊഫൈൽ ചിത്രമായി നല്‍കിയിരിയ്ക്കുന്നത്. "ദേശ് കി ഷാൻ ഹേ, ഹമാര തിരംഗ, ഹർ ഹിന്ദുസ്ഥാനി കെ ദിൽ മേ ഹേ, ഹമാര തിരംഗ"  (ത്രിവർണ്ണ പതാക രാജ്യത്തിന്‍റെ അഭിമാനമാണ്. അത് ഓരോ പൗരന്‍റേയും ഹൃദയത്തിലാണ്) അദ്ദേഹം അടിക്കുറിപ്പ് നല്‍കി.   

 

രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. ചിത്രം അത് തന്നെയെങ്കിലും അടികുറിപ്പ് വ്യത്യസ്തമാണ്.   വിശിഷ്ടമായ നമ്മുടെ  ത്രിവർണ പതാക എന്നും ഉയർന്നുതന്നെ നിൽക്കുമെന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.  

 

ആഗസ്റ്റ്‌ 2 ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും  മറ്റ് BJP നേതാക്കളും  തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു.   ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്‍റെ  ഭാഗമാകണമെന്നും പ്രധാമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെയാകും ക്യാമ്പെയിൻ നടക്കുക.  

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ'. ഈ ആഹ്വാനമനുസരിച്ച്  ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News