Drown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു

Drown Death : അപകടത്തിൽ മരിച്ചവരെല്ലാം പത്ത് വയസിനും, പതിനെട്ട് വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 04:49 PM IST
  • ഇന്ന് ജൂൺ 5, ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
  • കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയമെന്ന സ്ഥലത്താണ് അപകടം നടന്നത്.
  • അപകടത്തിൽ മരിച്ചവരെല്ലാം പത്ത് വയസിനും, പതിനെട്ട് വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.
  • മരണപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Drown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു

കടലൂർ  : തമിഴ്നാട് കടലൂരിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇന്ന് ജൂൺ 5,  ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയമെന്ന സ്ഥലത്താണ് അപകടം നടന്നത്. അപകടത്തിൽ മരിച്ചവരെല്ലാം പത്ത് വയസിനും, പതിനെട്ട് വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. മരണപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൊടിലം പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് വർധിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഞായറാഴ്ച ഉച്ചയോടെ പുഴയ്ക്ക് സമീപത്തുള്ള ഗ്രാമത്തിൽ നിന്ന്  സ്ത്രീകളും പെൺകുട്ടികളും കൊടിലം പുഴയിൽ കുളിക്കാനെത്തിയിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ നീന്താനോ, പൊങ്ങികിടക്കാനോ കഴിയാതെയാണ് പെൺകുട്ടികൾ മുങ്ങി മരിച്ചത്. 

ALSO READ: Drown Death : കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ 3 വിദ്യാർഥികൾ മണിപ്പാലിൽ മുങ്ങി മരിച്ചു

ഇതുവഴി പോയ സ്ത്രീകൾ നിലവിളി കേട്ടെത്തിയത്തോടെയാണ് അപകടത്തിൽപ്പെട്ടവരെ കരയ്‌ക്കെത്തിച്ചെങ്കിലും, അപ്പോഴേയ്ക്കും മരിച്ചിരുന്നു. ആർ പ്രിയദർശിനി (15), ആർ ദിവ്യദർശിനി (10), എസ് സങ്കവി (16), എ മോനിഷ (16),  കെ പ്രിയ (18), എം സുമുത (18), എം നവിത (18), എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് മരിച്ച പെൺകുട്ടികൾ കടലൂർ ജില്ലയിലെ നെല്ലിക്കുപ്പത്തിനടുത്ത് എകുച്ചിപ്പാളയത്തിൽ താമസിക്കുന്നവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News