സിക്കിമിലെ നാഥുല അതിർത്തിയിൽ വൻ ഹിമപാതം. ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തിൽ ആറ് വിനോദസഞ്ചാരികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗാംഗ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിലെ 14-ാം മൈലിലുണ്ടായ ഹിമപാതത്തിൽ നിന്ന് ഇതുവരെ 22 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി ബിആർഒ അറിയിച്ചു.
ഒറ്റപ്പെട്ടുപോയ 350 വിനോദസഞ്ചാരികളെയും 80 വാഹനങ്ങളെയും റോഡിൽ നിന്ന് മഞ്ഞ് നീക്കം ചെയ്തതിന് ശേഷം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. 150-ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.20ഓടെയാണ് ഹിമപാതമുണ്ടായത്. പരിക്കേറ്റവരെ ഗാങ്‌ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
#WATCH | Rescue operation underway at 14th mile on Jawaharlal Nehru road connecting Gangtok with Nathula after an avalanche strikes the area in Sikkim
22 tourists who were trapped in snow have been rescued. 350 stranded tourists and 80 vehicles were rescued after snow clearance… pic.twitter.com/kkV85NFWI5
— ANI (@ANI) April 4, 2023
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്‌ചകളായി, സിക്കിമിലെ നാഥുലായിൽ ഉൾപ്പെടെ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല അവസരങ്ങളിലും, സോംഗോ തടാകത്തിൽ നിന്നും നാഥുലായിൽ നിന്നും മടങ്ങുന്ന വിനോദസഞ്ചാരികൾ ഉച്ചതിരിഞ്ഞ് മഞ്ഞുവീഴ്ച കാരണം റോഡിൽ കുടുങ്ങിയിരുന്നു.
ചൈനയുടെ അതിർത്തിയിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ പ്രദേശമായതിനാൽ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാഥുല. സിക്കിം പോലീസ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...