മോദി സര്‍ക്കാരിനെതിരെ സോണിയാഗാന്ധി;മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരെന്ന് വിമര്‍ശനം!

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്.

Last Updated : Aug 15, 2020, 07:48 PM IST
  • കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌
  • മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാര്‍
  • ജനാധിപത്യം കോട്ടം തട്ടാതെ നിലനിര്‍ത്താനുള്ള എല്ലാ പരിശ്രമങ്ങളും പോരാട്ടവും കോണ്‍ഗ്രസ്‌ നടത്തുമെന്നും സോണിയാഗാന്ധി
  • ജാനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയാണ് സര്‍ക്കാര്‍
മോദി സര്‍ക്കാരിനെതിരെ സോണിയാഗാന്ധി;മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരെന്ന് വിമര്‍ശനം!

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്.

സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്ന സോണിയാഗാന്ധി രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ 
ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ചു.

മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാര്‍ ആണെന്ന വിമര്‍ശനവും സോണിയാഗാന്ധി ഉന്നയിച്ചു.

സ്വാതന്ത്ര്യം എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം 
എന്ന് സോണിയാഗാന്ധി ആവശ്യപെട്ടു.

ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ രാജ്യത്തെ ജനാധിപത്യം കോട്ടം തട്ടാതെ നിലനിര്‍ത്താനുള്ള എല്ലാ പരിശ്രമങ്ങളും 
പോരാട്ടവും കോണ്‍ഗ്രസ്‌ നടത്തുമെന്നും സോണിയാഗാന്ധി പറയുന്നു.

Also Read:ജമ്മു കശ്മീര്‍;തീവ്ര വാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് നല്‍കുന്ന മാതൃക!

നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പരീക്ഷണത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്,അവയ്ക്ക് പക്വത കൈവന്നിരിക്കുകയാണ്.

എന്നാല്‍ ജാനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്ന് തോന്നുന്നെന്ന് 
പറയുന്ന സോണിയാ ഗാന്ധി ഇന്ത്യന്‍ ജാനാധിപത്യം നേരിടുന്ന മറ്റൊരു പരീക്ഷണം ആണിതെന്നും കൂട്ടിചേര്‍ത്തു.

Trending News