SSC MTS, Havaldar recruitment 2023: 1558 തസ്തികകളിലേക്ക് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്, വിശദ വിവരങ്ങൾ

SSC MTS Havaldar recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സി‌യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.nic.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് ജൂലൈ 26 മുതൽ ജൂലൈ 28 വരെ അവരുടെ അപേക്ഷകൾ എഡിറ്റ് ചെയ്യാൻ അവസരം ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 02:54 PM IST
  • കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടത്തും
  • ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി എംടിഎസിലെ മൊത്തം 1198 ഒഴിവുകളും സിബിഐസി, സിബിഎൻ എന്നിവയിലെ ഹവൽദാറിന്റെ 360 ഒഴിവുകളും നികത്തും
SSC MTS, Havaldar recruitment 2023: 1558 തസ്തികകളിലേക്ക് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്, വിശദ വിവരങ്ങൾ

എസ് എസ് സി ആൻഡ് എം ടി എസ് ഹവൽദാർ റിക്രൂട്ട്‌മെന്റ് 2023: എസ് എസ് സി എം ടി എസ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി ആൻഡ് സിബിഎൻ) പരീക്ഷകൾക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് അവസാനിക്കും. 2023 ജൂലൈ 21 ആണ് അവസാന തിയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സി‌യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.nic.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് ജൂലൈ 26 മുതൽ ജൂലൈ 28 വരെ അവരുടെ അപേക്ഷകൾ എഡിറ്റ് ചെയ്യാൻ അവസരം ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടത്തും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി എംടിഎസിലെ മൊത്തം 1198 ഒഴിവുകളും സിബിഐസി, സിബിഎൻ എന്നിവയിലെ ഹവൽദാറിന്റെ 360 ഒഴിവുകളും നികത്തും.

പ്രായപരിധി: ഉദ്യോഗാർഥിയുടെ പ്രായം സിബിഎൻ (റവന്യൂ വകുപ്പ്) ലെ എംടിഎസ്, ഹവൽദാർ എന്നിവർക്ക് 18-25 വയസ്സിന് ഇടയിലായിരിക്കണം. സിബിഐസി (റവന്യൂ വകുപ്പ്) യിലെ ഹവൽദാർ തസ്തികയ്ക്കും എംടിഎസിന്റെ ചില തസ്തികകൾക്കും ഉദ്യോഗാർത്ഥിയുടെ പ്രായം 18 നും 27 നും ഇടയിൽ ആയിരിക്കണം.

ALSO READ: UPSC Recruitment 2023: യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2023: സയന്റിസ്റ്റ്, ലീഗൽ ഓഫീസർ തസ്തികകളിൽ ഒഴിവുകൾ; വിശദാംശങ്ങൾ അറിയാം

അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹരായ എസ് സി, എസ് ടി, പിഡബ്ല്യുബിഡി, എക്സ് സർവീസ്മെൻ എന്നിവരെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ് എസ് സി ആൻഡ് എം ടി എസ് ഹവൽദാർ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം

എസ് എസ് സിയുടെ ഔദ്യോഗിക സൈറ്റ് ssc.nic.in സന്ദർശിക്കുക.
ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ നൽകുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക.
പിന്നീടുള്ള റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News