ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഡാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍.
അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ബിജെപിയുടെ ആരോപണമാണ് ഇത്തരത്തില്‍ ഒരു പ്രതികരണം നല്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. അതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും പാകിസ്ഥാന്‍ ആരോപിച്ചു. പാകിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്ഥാന്‍ കരസേന മുൻ മേധാവി അർഷദ് റഫീഖ് ആവശ്യപ്പെട്ടെന്നാണ് മോദി ആരോപിച്ചത്. ഇത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരവും സ്വാഭിമാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മോദി പറഞ്ഞിരുന്നു.
India should stop dragging Pakistan into its electoral debate and win victories on own strength rather than fabricated conspiracies, which are utterly baseless and irresponsible.
— Dr Mohammad Faisal (@ForeignOfficePk) December 11, 2017