500, 1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന്‍ പരിഗണിക്കും. സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് പരിഗണിക്കും.
നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കാണിച്ച് നാല് പൊതു താല്‍പ്പര്യ ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജികള്‍ തള്ളണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം സാധാരണക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. വേണ്ടത്ര സാവകാശം നല്‍കണമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.