500,100 നോട്ടുകളുടെ അസാധുവാക്കല്‍: പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കാം

അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി പത്തു ദിവസത്തേക്ക് കൂടി നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. 

Last Updated : Nov 14, 2016, 12:21 PM IST
500,100 നോട്ടുകളുടെ അസാധുവാക്കല്‍: പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കാം

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി പത്തു ദിവസത്തേക്ക് കൂടി നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. 

നേരത്തെ പ്രഖ്യാപിച്ച അവശ്യ സേവനങ്ങൾക്ക് അസാധുവാക്കിയ നോട്ടുകൾ നവംബർ 24 അർദ്ധരാത്രിവരെ ഉപയോഗിക്കാവുന്നതാണ്. ആശുപത്രികൾ, പമ്പുകൾ, കെഎസ് ആർ ടിസി, വിമാനതാവളങ്ങൾ റെയിൽവെ , ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ട് സ്വീകരിക്കും. പഴയ നോട്ടുകള്‍ സ്വീകരിക്കാവുന്ന നോട്ടുകളുടെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നീട്ടിയത്.

ഇന്ന്‍ രാവിലെയാണ് സമയപരിധി നീട്ടിയ കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് രണ്ടാം തവണയാണ് സമയം നീട്ടിനല്‍കുന്നത്. എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സ്വീകരിക്കാവുന്ന പണത്തിന്‍റെ അളവും ഇന്നലെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എടിഎമ്മുകളില്‍ നിന്ന്‍ ഒരു ദിവസം പിന്‍വലിക്കാനുള്ള പണത്തിന്‍റെ പരധി 2000ല്‍ നിന്നും 2500 ആയി ഉയര്‍ത്തി.  കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്കം അംഗപരിമിതര്‍ക്കും പ്രത്യേക ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി പ്രഖ്യാപിച്ചത് ജനങ്ങളെ വെട്ടിലാക്കി. ഇന്നലെ രാത്രി മുഴുവന്‍ നഗരങ്ങളില്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ നീണ്ടനിര ഉണ്ടായിരുന്നു.

Trending News