ചെന്നൈ: കോവിഡിനൊപ്പം ഒമിക്രോൺ കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ജനുവരി 20 വരെയാണ് ഈ നിയന്ത്രണങ്ങൾ.
പൊതുഗതാഗതം, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്ന് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ജനുവരി 6 മുതൽ രാത്രികാല കർഫ്യൂവും സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്.
സമ്പൂർണ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാളയാര്‍ അതിര്‍ത്തിയില്‍ പോലീസ് പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കെഎസ്ആർടിസി ബസ് സർവീസ് പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും അറിയിച്ചു.
അതേസമയം തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 10,000 കടന്നിരിക്കുകയാണ്. 10,978 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പകുതിയോളം കേസുകൾ ചെന്നൈ നഗരത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5098 കേസുകളാണ് ചെന്നൈയിൽ മാത്രം രേഖപ്പെടുത്തിയത്. 40,260 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Also Read: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; മെയ് 31 വരെ കർശന നിയന്ത്രണങ്ങൾ
കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം195 ആയി.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വരാന്ത്യലോക്ഡൗണ് പ്രഖ്യാപിച്ചതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...