Tamil Nadu encounter | തമിഴ്നാട്ടിലെ ചെങ്കൽപട്ടിൽ ഏറ്റമുട്ടലിൽ പോലീസ് രണ്ട് പേരെ വധിച്ചു; കൊല്ലപ്പെട്ടത് ഇരട്ടക്കൊലക്കേസിലെ പ്രതികൾ

പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 10:35 AM IST
  • സുഹൃത്തുക്കളുമൊത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന കാർത്തിക്കിനെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
  • ആദ്യം നാടൻ ബോംബ് എറിഞ്ഞു
  • സംഭവസ്ഥലത്ത് കുഴഞ്ഞുവീണ കാർത്തിക്കിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തി
  • മിനിറ്റുകൾക്കകം മേട്ടുതെരുവിലെ പച്ചക്കറി കച്ചവടക്കാരനായ എസ് മഹേഷിനെ വീട്ടിൽ കയറി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
Tamil Nadu encounter | തമിഴ്നാട്ടിലെ ചെങ്കൽപട്ടിൽ ഏറ്റമുട്ടലിൽ പോലീസ് രണ്ട് പേരെ വധിച്ചു; കൊല്ലപ്പെട്ടത് ഇരട്ടക്കൊലക്കേസിലെ പ്രതികൾ

ചെന്നൈ: ചെങ്കൽപട്ടിൽ വ്യാഴാഴ്ച നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസും പ്രതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ദിനേശനെയും മൊയ്തീനെയും പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരെ തിരുപ്പുലിവനം മേഖലയിൽ നിന്ന് പോലീസ് സംഘം പിടികൂടിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. എഡിഎസ്പി വെള്ളൈദുരൈയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി, ചെങ്കൽപട്ട് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു ആദ്യ കൊലപാതകം.

സുഹൃത്തുക്കളുമൊത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന കാർത്തിക്കിനെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം നാടൻ ബോംബ് എറിഞ്ഞു. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ കാർത്തിക്കിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തി. മിനിറ്റുകൾക്കകം മേട്ടുതെരുവിലെ പച്ചക്കറി കച്ചവടക്കാരനായ എസ് മഹേഷിനെ വീട്ടിൽ കയറി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News