കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ നീട്ടി തമിഴ്നാട്. തമിഴ്നാട്ടില്‍ കൊറോണ ലോക്ക്ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അറിയിച്ചത്.
നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള എല്ലാ നടപടികളും പാലിച്ചെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടിങ്ങികിടക്കുന്നവര്‍ക്ക് ഭക്ഷണ൦ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഭക്ഷണ വിതരണം തടയുകയാണെന്നു൦ ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭക്ഷണവിതരണത്തിനു വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ 12 കമ്മിറ്റികളായാണ് തമിഴ്നാട്ടില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. IAS ഉദ്യോഗസ്ഥരാണ് ഈ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം, 1075 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 11 പേരാണ് മരിച്ചത്.
രാജ്യത്ത് ലോക്ക്ഡൌണ്‍ നീട്ടുന്ന ഏഴാമത്തെ സംസ്ഥാനമാന് തമിഴ്നാട്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ നേരത്തെ ലോക്ക് ഡൌണ്‍ നേരത്തെ നീട്ടിയിരുന്നു.