ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുംബൈ(Mumbai), കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ COVID 19 ടെസ്റ്റിംഗ് ലാബുകള്‍ ഉദ്ഘാടന൦ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയം ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാലാണ് ഇന്ത്യ(India)യ്ക്ക് കൊറോണ പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലെത്താനായത് എന്നാണ് നരേന്ദ്ര മോദി (Narendra Modi)പറഞ്ഞത്.
അയോധ്യ രാമക്ഷേത്രത്തിൻ്റെ ഉയരം 161 അടി, മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും
രാജ്യത്തെ മരണനിരക്ക് മറ്റുപല വലിയ രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണെന്നും രോഗമുക്തി നിരക്കിലും ഇന്ത്യ മുന്നിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. COVID 19 പോരാളികളുടെ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ലോകം ഇന്ത്യയെ പ്രശംസിക്കുന്നതെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 11,000ലധികം ചികിത്സ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളും നിലവില്‍ രാജ്യത്തുണ്ട്. ഒരു PPE കിറ്റ് പോലും നിര്‍മ്മിക്കാതിരുന്ന ഇന്ത്യയിന്ന് PPE കിറ്റുകളുടെ നിര്‍മ്മാണത്തില്‍ ലോകത്തെ തന്നെ രണ്ടാം സ്ഥാനത്താണ്.
''മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന വിജയങ്ങളില്‍ നിന്ന് പഠിക്കാം''-പ്രധാനമന്ത്രി
ആറു മാസത്തിനിടെ 1200ലധികം നിര്‍മ്മാതാക്കള്‍ PPE കിറ്റുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചെന്നും മൂന്നു ലക്ഷത്തിലധികം N95 മാസ്ക്കുകള്‍ രാജ്യത്ത് നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും മൂന്ന് ലക്ഷം വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനം ചെയ്ത ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് പുറമേ ഹെപ്പറ്റൈറ്റിസ് ബി,സി, എച്ച്‌ഐവി, ഡെങ്കി പരിശോധനകളും ഭാവിയില്‍ നടത്താനാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇന്ന് മാത്രം ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് 49,931 പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,35,453 ആയി. 9,17,568 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.