Tauktae cyclone:60 ട്രെയിനുകൾ റദ്ദാക്കി, ലക്ഷ ദ്വീപ് വിമാനത്താവളം

സുരക്ഷ കണക്കിലെടുത്താണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : May 16, 2021, 10:35 AM IST
  • കനത്ത മഴയെ തുടർന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ അധികൃതർ നിർത്തി വെച്ചു
  • മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു
  • പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
  • ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടൗട്ട സ്ഥിതി ചെയ്യുന്നത് ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 220 കിമി മാറിയാണ് കാറ്റുള്ളത്.
Tauktae cyclone:60 ട്രെയിനുകൾ റദ്ദാക്കി, ലക്ഷ ദ്വീപ് വിമാനത്താവളം

ന്യൂഡല്‍ഹി: ടൗട്ട ചുഴലിക്കാറ്റിനെ (Tauktae) തുടര്‍ന്ന് വെസ്റ്റേൺ റെയിൽവേ ട്രെയിനുകൾ റദ്ദാക്കി. മെയ് 15 മുതല്‍ 21 വരെ 60 ഓളം ട്രെയിനുകളാണ് റദ്ദാക്കുന്നതായി റെയിൽവേ അറിയിച്ചത്.

ചുഴലിക്കാറ്റിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിനുകൾ (Trains) റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചത്. അതേസമയം കനത്ത മഴയെ തുടർന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ അധികൃതർ നിർത്തി വെച്ചു.

ALSO READ : കേരളത്തിൽ അതിശക്തമായ മഴ; അച്ചൻ കോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയസാധ്യതാ മുന്നറിയിപ്പ്

മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ (Aviation) മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: Kerala ത്തിൽ Lockdown മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

 

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടൗട്ട  സ്ഥിതി ചെയ്യുന്നത് ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 220 കിമീ തെക്കു-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 590 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ ഗുജറാത്തിലെ വെറാവൽ തീരത്തു നിന്ന് 820 കിമീയും പാക്കിസ്ഥനില കറാച്ചിയിൽ നിന്നും 940 കിമീ തെക്കു-തെക്കു കിഴക്കു ദിശയിലുമാണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News