Viral Video: ഇരട്ടകള്‍ ഇരട്ടകളെ വിവാഹം കഴിയ്ക്കുന്നത് നാം കേട്ടിട്ടുണ്ട്. അതായത്, ഇരട്ട സഹോദരന്മാരുടെ വിവാഹം ഇരട്ട സഹോദരികളുമായി നടത്തുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്.
എന്നാല്‍, ഇപ്പോള്‍ മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും വിചിത്രമായ ഒരു വിവാഹവാര്‍ത്ത പുറത്തു വന്നിരിയ്ക്കുകയാണ്. ഈ ത്രികോണ വിവാഹം നടന്നിരിയ്ക്കുന്നത് ഒരു പുരുഷനും ഇരട്ട സഹോദരിമാരും തമ്മിലാണ്....!!
അതായത്,ഇരട്ട സഹോദരിമാര്‍ ഒരു പുരുഷനെ ഒരേ സമയം വിവാഹം കഴിച്ചിരിയ്ക്കുകയാണ്..!! ഇതുവരെ കേട്ടിട്ടില്ലാത്ത ഈ വിവാഹം സംബന്ധിച്ച വാര്‍ത്ത പൊലീസിന്‍റെ ചെവിയില്‍ എത്തിയതോടെ കളി മാറി.. പോലീസ് എത്തി വരനെ പൊക്കി..!!
ഇരട്ട സഹോദരിമാര്‍ വരന് വരണമാല്യം അണിയിയ്ക്കുന്ന വീഡിയോ കാണാം..
महाराष्ट्र के पंढरपुर में दो सगी बहनों ने एक ही लड़के से शादी की..#Viral #viralvideo pic.twitter.com/eZQFjLlvO5
— Vivek Gupta (@imvivekgupta) December 3, 2022
മുബൈയിലാണ് ഈ പ്രത്യേക ത്രികോണ വിവാഹം നടന്നത്. അതായത്, മുബൈയില്‍ നിന്നുള്ള ഇരട്ട സഹോദരിമാര്‍ മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള ഒരു പുരുഷനെ ഒരേ സമയം വിവാഹം കഴിച്ചു. ഇരട്ട സഹോദരിമാര്‍ ഒരേ സമയം വരന് വരണമാല്യം അണിയിയ്ക്കുന്ന "ത്രികോണ വിവാഹ"ത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൈവിലങ്ങുമായി വരന്‍റെ വീട്ടില്‍ പോലീസെത്തി.
സംഭവം പുറത്തായതോടെ സോലാപൂർ പൊലീസ് വരന്‍ അതുൽ അവതാദിനെതിരെ കേസെടുത്തു. "ഡിസംബർ 2നാണ് ഈ ത്രികോണ വിവാഹം നടക്കുന്നത്. ഇരട്ട സഹോദരിമാരെ ഒരേ സമയം, ഒരുമിച്ച് വിവാഹം കഴിച്ചതിന് ഐപിസി സെക്ഷൻ 494 പ്രകാരം ഒരു നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങൾക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ 2 ന് അക്ലൂജ് പട്ടണത്തിലാണ് വിവാഹം നടന്നത്," എസ്പി സോലാപൂർ ശിരീഷ് സർദേശ്പാണ്ഡെ പറഞ്ഞു.
മുംബൈയില്‍ IT എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന സമാന ഇരട്ട സഹോദരിമാരായ പിങ്കിയും റിങ്കിയുമാണ് സോലാപൂരിൽ നിന്നുള്ള അതുൽ അവ്താദിനെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് വധൂ വരന്മാരുടെ വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതവും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയാണെങ്കിലും, ഈ ത്രികോണ വിവാഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹത്തിന്‍റെ നിയമസാധുതയെയും ധാർമ്മികതയെയും കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.
ഇരട്ട സഹോദരിമാര്‍ അതുലിനെ വിവാഹം കഴിയ്ക്കാനുള്ള കാരണവും വിചിത്രമാണ്.
ഇരട്ടസഹോദരിമാരും അതുലും ചെറുപ്പം മുതലേ ഒരേ വീട്ടിൽ ഒരുമിച്ചു താമസിച്ചിരുന്നു. പരസ്പരം പിരിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മൂവരും വിവാഹം കഴിയ്ക്കാന്‍ തീരുമാനിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...