തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായി സീറ്റിനെ ചൊല്ലിയുള്ള തക്കം; വിമാനം അര മണിക്കൂര്‍ വൈകി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ സീറ്റ് മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ എയർ ഇന്ത്യ വിമാനം അര മണിക്കൂര്‍ വൈകി. ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം. 

Last Updated : Apr 7, 2017, 07:24 PM IST
തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായി സീറ്റിനെ ചൊല്ലിയുള്ള തക്കം; വിമാനം അര മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ സീറ്റ് മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ എയർ ഇന്ത്യ വിമാനം അര മണിക്കൂര്‍ വൈകി. ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം. 

തന്‍റെ അമ്മയ്ക്ക് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തെ സീറ്റ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. എന്നാല്‍ വീല്‍ചെയറിലുള്ള ഒരാള്‍ക്ക് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തെ സീറ്റ് അനുവദിക്കാന്‍ നിയമമില്ലെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പ്രകോപിതയായ എം.പി എയര്‍ ഇന്ത്യ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ഒടുവില്‍ മറ്റൊരു സീറ്റ് നല്‍കിയാണ് തര്‍ക്കം പരിഹരിച്ചത്.

കഴിഞ്ഞ 23 നാണ് ശിവസേനാ എം.പി രവീന്ദ്ര ഗൈക്വാദ് എയര്‍ലൈന്‍ ജീവനക്കാരനെ അടിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

Trending News