Lions Name Controversy: വിവാദത്തിന് പിന്നാലെ നടപടിയെടുത്ത് ത്രിപുര സർക്കാർ; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Zoo Controversy: അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ജി നല്‍കിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 08:50 AM IST
  • സിംഹങ്ങളുടെ പേരിടൽ വിവാദത്തിന് പിന്നാലെ നടപടിയെടുത്ത് ത്രിപുര സർക്കാർ
  • വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു
Lions Name Controversy: വിവാദത്തിന് പിന്നാലെ നടപടിയെടുത്ത് ത്രിപുര സർക്കാർ; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അഗർത്തല: സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. വിഷയത്തിൽ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി വിഎച്ച്പി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

Also Read: മൃഗശാലയിലും ലവ് ജിഹാദ് !! സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി

1994 ബാച്ച് ഐഎഫ്എസ് ഓഫീസറായ അഗര്‍വാള്‍ പിന്നീട് ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലയേല്‍ക്കുകയായിരുന്നു. ഇദ്ദേഹമാണ് സിംഹങ്ങളെ സിലിഗുരിയിലേക്ക് അയയ്ക്കുമ്പോള്‍ രജിസ്റ്ററില്‍ സിംഹങ്ങളുടെ പേര് സീത, അക്ബര്‍ എന്ന് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ജി നല്‍കിയിരുന്നത്. ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നും എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാര്‍ക്കില്‍ ഒന്നിച്ച് പാര്‍പ്പിക്കരുതെന്നായിരുന്നു ആവശ്യം.  

Also Read:  200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

ഇതിനിടയിൽ ഹര്‍ജിയില്‍ വൻ വിവാദം ഉയര്‍ന്നതോടെ കൊല്‍ക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു.  അതേസമയം സിംഹങ്ങൾക്ക് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്നും അതുകൊണ്ടുതന്നെ പേര് മാറ്റാനുള്ള ഉത്തരവാദിത്തം ത്രിപുര സര്‍ക്കാരിനാണെന്നും ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News