Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം

 സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത്  ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 02:29 PM IST
  • തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് ഉയരുന്നു.
  • ഉദയനിധിക്ക് കൂടുതൽ ചുമതലകൾ നൽകണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യം ഉന്നയിച്ചു.
Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം

ചെന്നൈ: തമിഴ്നാട്ടിൽ  ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് ഉയരുന്നു. ഉദയനിധിക്ക് കൂടുതൽ ചുമതലകൾ നൽകണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ നവംബറിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾ ഉയർന്നു വന്നപ്പോൾ എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി അത് തടഞ്ഞിരുന്നു. സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത്  ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 40ൽ 40 സീറ്റും സഖ്യം തൂത്തുവാരിയതിൽ ഉദയനിധിയുടെ ഇടപെടൽ ചെറുതല്ല. പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാനപ്പെട്ട മണ്ഡലങ്ങളിലും പുതുമുഖങ്ങളെ മത്സരത്തിന് നിർത്തി പരീക്ഷണം നടത്തുകയും ചെയ്തത് ഉദയനിധിയുടെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. കൂടാതെ പ്രചാരണത്തിനായി നേരിട്ടിറങ്ങിയതുമെല്ലാം ജനങ്ങളിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ഉദയനിധിക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത്. 

ALSO READ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോക നേതാക്കൾക്കും ക്ഷണം

ഡിഎംകെ ചരിത്രവിജയം നേടുന്നതിനായി കഠിനാധ്വാനം ചെയ്ത ഉദയനിധിയെ കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കണമെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ ആവശ്യമാണ് ഉയർ‍ന്ന് വരുന്നത്. ഈ മാസം അവസാനം നിയമസഭ സമ്മേളനം ചേരുന്നതിന് മുന്നോടിയായി ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News