രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ല: ഉദ്ധവ് താക്കറെ

ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ തയ്യാറായാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിരുപാധിക പിന്തുണ ശിവസേന തുടരും. 

Last Updated : Nov 25, 2018, 04:07 PM IST
രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ല: ഉദ്ധവ് താക്കറെ

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ. രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം 2019 ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അധികാരം വീണ്ടും ലഭിച്ചാലും ഇല്ലെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നടപടിയുണ്ടാവണം.

ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ തയ്യാറായാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിരുപാധിക പിന്തുണ ശിവസേന തുടരും. ചിലര്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം രാമക്ഷേത്ര വിഷയം ഉറക്കെ പറയുകയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശബ്ദം താഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ശിവസേനയും ഇന്ന് വ്യത്യസ്ത പരിപാടികള്‍ അയോധ്യയില്‍ നടത്താനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം. പരിപാടികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Trending News