ന്യൂഡൽഹി: അൺലോക്ക്-3 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇളവുകൾ കുറച്ചു കൂടി അനുവദിക്കുന്നുണ്ട്. കൂടാതെ കണ്ടെയ്‌ൻമെന്റ് സോൺ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലെ രാത്രി കർഫ്യൂ നീക്കംചെയ്യും.
സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 31 വരെ അടച്ചിരിക്കും. രാത്രി നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ആഗസ്ത് 5 മുതൽ യോഗ സ്ഥാപനങ്ങളും ജിമ്മുകളും തുറക്കാൻ അനുവാദമുണ്ട്. ഈ സ്ഥലങ്ങളിൽ മാസ്കുകളും സാമൂഹിക അകലവും പാലിച്ച് ആളുകൾക്ക് പോകാൻ സാധിക്കും. സാമൂഹിക അകലം പാലിച്ച്കൊണ്ട് ആളുകൾക്ക് സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ട്.
Also read: റാഫേൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി... കരുത്തുകൂട്ടി വ്യോമസേന
വന്ദേ ഭാരത് മിഷനു കീഴിൽ മാത്രമേ രാജ്യാന്തര വിമാന സർവീസ് ഉണ്ടാകൂ. മെട്രോ റെയിൽ സർവീസ് ഉണ്ടാകില്ല. സിനിമാ ഹാൾ, നീന്തൽക്കുളം, അമ്യൂസ്മെന്റ് പാർക്ക്, തിയേറ്റർ, ബാർ, ഓഡിറ്റോറിയം എന്നിവ അടഞ്ഞുകിടക്കും. അസംബ്ലി ഹാൾ, രാഷ്ട്രീയം, കായികം, വിനോദം, സാംസ്കാരിക, മതപരമായ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം തുടരും.
ആഗസ്റ്റ് 31 വരെ കണ്ടെയിൻമെന്റ് സോണുകളിൽ lockdown തുടരും. നിർമ്മാണ പ്രവർത്തനങ്ങൾ തുടരും പക്ഷേ സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകൾ ധരിക്കുന്നതും നിർബന്ധമാണ്.
രാജ്യത്തെ എല്ലാ കണ്ടെയ്നർ സോണുകളും കേന്ദ്രസർക്കാർ നിരീക്ഷിക്കും. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരുകൾ തീരുമാനിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രവർത്തനങ്ങളെ നിയന്ത്രിച്ചേക്കാം.
Also read: റാഫേൽ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഒരു സംസ്ഥാനത്തിനകത്തും അഥവാ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്കും ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിനായി പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ വാങ്ങേണ്ട ആവശ്യമില്ല. അൺലോക്ക് 3 യിലും കോവിഡ് -19 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ പ്രോട്ടോക്കോളുകളും പൂർണ്ണമായും ബാധകമായിരിക്കും.
എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. എന്നാൽ ഉപഭോക്താക്കൾ തമ്മിലുള്ള മതിയായ സാമൂഹിക അകലം കടയുടമകൾ ശ്രദ്ധിക്കണം. ആളുകൾ Arogya Setu ആപ് ഉപയോഗിക്കണം.
രോഗികളായ വ്യക്തികൾ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ കഴിയുന്നിടത്തോളം അവരവരുടെ വീടുകളിൽ താമസിക്കണം.