സെല്‍ഫി വിവാദം: രാജസ്​ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു

മാനഭംഗത്തിനിരയായ യുവതിയോടൊപ്പം സെൽഫിയെടുത്ത രാജസ്​ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്​ചയാണ്​ സംസ്​ഥാന വനിതാ കമീഷൻ അധ്യക്ഷയായ സുമൻ ശർമയും കമീഷൻ അംഗം സോമ്യ ഗുർജറും വടക്കൻ ജെയ്​പൂരിലെ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​.

Last Updated : Jul 1, 2016, 12:17 AM IST
സെല്‍ഫി വിവാദം: രാജസ്​ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു

ജെയ്​പൂർ: മാനഭംഗത്തിനിരയായ യുവതിയോടൊപ്പം സെൽഫിയെടുത്ത രാജസ്​ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്​ചയാണ്​ സംസ്​ഥാന വനിതാ കമീഷൻ അധ്യക്ഷയായ സുമൻ ശർമയും കമീഷൻ അംഗം സോമ്യ ഗുർജറും വടക്കൻ ജെയ്​പൂരിലെ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​.

സന്ദര്‍ശനത്തിനുശേഷം സോമ്യ യുവതി​ക്കൊപ്പം സെൽഫിയെടുത്ത്​ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. സെല്ഫിയില്‍ ഇവരോടൊപ്പം കമീഷൻ അധ്യക്ഷയും മുഖം കാണിച്ചിട്ടുണ്ട്​. യുവതിയോട്​ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കമീഷൻ അംഗം സെൽഫിയെടുത്തതെന്നും ഇത്​ താൻ അറിഞ്ഞില്ലെന്നുമാണ്​ സുമൻ ശർമയുടെ വാദം​. സ്​ത്രീധനം നൽകാത്തതിന്​ ഭർത്താവും ഭർത്താവി​ന്‍റെ സഹോദരന്മാരും ചേര്‍ന്ന് തന്നെ മാനഭംഗം ചെയ്​തെന്ന്​ ആരോപിച്ചാണ്​ 30 കാരിയായ യുവതി പരാതി നൽകിയത്​.

Trending News