New Delhi: തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും BJP MP വരുൺ ഗാന്ധി. ഈ പ്രശ്നം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത്.
തൊഴിലില്ലായ്മ എന്ന വലിയ പ്രശ്നത്തില്‍നിന്നും മുഖം തിരിയ്ക്കുന്നത് പഞ്ഞി കൊണ്ട് തീ മൂടുന്നതിന് തുല്യമാണ് എന്നും വരുണ്‍ പറഞ്ഞു.
ഇതിന് മുമ്പും ജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും വരുൺ ഗാന്ധി സ്വന്തം സർക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. സർക്കാരിന്‍റെ പല നയങ്ങളെയും അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. വരുൺ ഗാന്ധിയുടെ നിലപാട് സ്വന്തം സർക്കാരിനെയും ബിജെപിയെയും ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽനിന്നും വരുൺ ഗാന്ധിയെ ഒഴിവാക്കിയത് അതിന്‍റെ തെളിവാണ്.
RRB പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിക്ഷേധം നടത്തുകയാണ്. ഉത്തര്‍ പ്രദേശിലും ബീഹാറിലുമാണ് കൂടുതല്‍ പ്രതിക്ഷേധം അരങ്ങേറുന്നത്. 2019 നടന്ന RRB പരീക്ഷാ ഫലങ്ങൾ 2022 ൽ പുറത്തുവന്നു. നീണ്ട കാത്തിരിപ്പിന് ശേഷം പുറത്തുവന്ന പരീക്ഷാ ഫലത്തില്‍ വലിയ പിഴവ് സംഭവിച്ചതായാണ് വിദ്യാർത്ഥികളുടെ ആരോപണം. ആരോപണം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് റെയിൽവേ അറിയിച്ചെങ്കിലും വിദ്യാർഥികളുടെ രോഷം ശമിക്കുന്നില്ല. ആ അവസരത്തിലാണ് വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...